‘മിഷൻ സിൻഡ്രല്ല’ ഒരുങ്ങുന്നു

തമിഴ് ചിത്രം രാക്ഷസന്റെ ബോളിവുഡ് റീമേക്കിൽ നായകനായി അക്ഷയ് കുമാർ. ചിത്രത്തിൻറെ പേര് മിഷൻ സിൻഡ്രല്ല എന്നാണ്. ചിത്രത്തിൽ അമല പോൾ അവതരിപ്പിച്ച കഥാപാത്രമായി രാകുൽ പ്രീത് എത്തും. അക്ഷയ് കുമാർ ചിത്രം ബെൽ ബോട്ടത്തിന്റെ സംവിധായകനായ രഞ്ജിത് എം. തിവാരിയാകും രാക്ഷസൻ ഹിന്ദിയിൽ ഒരുക്കുന്നത്.

സൈക്കോളജിക്കല്‍ ത്രില്ലർ ചിത്രമാണ് രാക്ഷസന്‍. വിഷ്ണു വിശാലിനെ നായകനാക്കി രാംകുമാറാണ് ചിത്രം സംവിധാനം ചെയ്തത്. വിഷ്ണുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഇത്. ചിത്രത്തില്‍ അമല പോളായിരുന്നു നായികയായെത്തിയത്.

ചിത്രം നേരത്തെ തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ബെല്ലംകൊണ്ട ശ്രീനിവാസ് നായകനാവുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക ആയി എത്തിയത്. തമിഴ് പതിപ്പിലെത്തിയ ശരവണന്‍ തന്നെയാണ് തെലുങ്കിലും ക്രിസ്റ്റഫര്‍ എന്നെ സൈക്കോ വില്ലനായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!