അമ്മയാകുന്ന സന്തോഷം പങ്കുവച്ച്‌ സ്ലംഡോഗ് മില്ല്യണയര്‍ താരം ഫ്രിദ പിന്റോ

അമ്മയാകുന്ന സന്തോഷം പങ്കുവച്ച്‌ സ്ലംഡോഗ് മില്ല്യണയര്‍ താരം ഫ്രിദ പിന്റോ. തന്റെ ഭാവിവരന്‍ കോറി ട്രാനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഫ്രിദ സന്തോഷം അറിയിച്ചത്.

മാംഗളൂരു സ്വദേശിയായ ഫ്രിദ പിന്റോ മുംബൈയിലാണ് ജനിച്ചു വളര്‍ന്നത്. അഭിനയിക്കാൻ വിവിധ ഓഡിഷനുകളില്‍ പങ്കെടുത്ത ഫ്രിദ ആദ്യം മോഡലിങില്‍ ഭാഗ്യം പരീക്ഷിക്കുകയും ഏതാനും പരസ്യചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.

2007 ല്‍ മുംബൈയില്‍ വച്ചു നടന്ന സ്ലംഡോഡ് മില്ല്യണയറിന്റെ ഓഡിഷനില്‍ വിജയിക്കുകയും ചിത്രത്തില്‍ നായിക വേഷത്തിലെത്തുകയും ചെയ്തത് കരയിറിലെ വഴിത്തിരിവായി. പിന്നീട് റൈസ് ഓഫ് ദ പ്ലാനറ്റ് ഓഫ് ഏപ്‌സ്, ഡേ ഓഫ് ഫാല്‍ക്കണ്‍, ഡെസേര്‍ട്ട് ഡാന്‍സര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

സിനിമയില്‍ കൂടാതെ ടെലിവിഷന്‍ രംഗത്തും സജീവമാണ് ഫ്രിദ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!