വേറിട്ട വേഷങ്ങളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിപ്പിക്കാറുള്ള നടിയാണ് ലെന. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു വേറിട്ട ഗെറ്റപ്പിൽ താരം പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ആർട്ടിക്കിൾ 21. ലെനയുടെ ക്യാരക്ടർ സഹിതമാണ് പുതിയ പോസ്റ്റർ പുറത്തെത്തിയിരിക്കുന്നത്.
ചിത്രത്തിൽ ജോജു ജോർജ്, അജു വർഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റർ ലെസ്വിൻ, മാസ്റ്റർ നന്ദൻ രാജേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
അഷ്കർ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഗോപിസുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റിങ് സന്ദീപ് നന്ദകുമാറും സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും കൈകാര്യം ചെയ്യുന്നു. ‘വാക്ക് വിത്ത് സിനിമ’ പ്രസൻസിന്റെ ബാനറിൽ ജോസഫ് ധനൂപും പ്രസീനയും ചേർന്നാണ് നിർമ്മാണം.