നാളെ ‘ദൃശ്യം 2’ന്‍റെ തിയറ്റര്‍ റിലീസ് ഗൾഫിൽ

നാളെ ‘ദൃശ്യം 2’ന്‍റെ തിയറ്റര്‍ റിലീസ് ഗൾഫിൽ . യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. സോഷ്യൽമീഡിയയിലൂടെ തിയറ്റര്‍ ലിസ്റ്റ് മോഹന്‍ലാല്‍ പങ്കുവച്ചു. യുഎഇയില്‍ 27, ഖത്തര്‍ 8, ഒമാന്‍ 2 എന്നിങ്ങനെയാണ് സ്ക്രീനുകളുടെ എണ്ണം. ഈ മാസം 26ന് സിംഗപ്പൂരിലും ചിത്രം തിയറ്റര്‍ റിലീസ് ചെയ്‍തിരുന്നു.

ഫാര്‍സ് ഫിലിം ഗ്രൂപ്പ് ആണ് ഗള്‍ഫില്‍ ചിത്രം വിതരണം ചെയ്യുന്നത്. ഒടിടി റിലീസ് ആയി കണ്ട ചിത്രമെങ്കിലും ദൃശ്യം 2 ബിഗ് സ്ക്രീനില്‍ കാണണമെന്ന വലിയ പ്രേക്ഷകാഭ്യര്‍ഥനയെത്തുടര്‍ന്നാണ് തങ്ങള്‍ ഈ തീരുമാനം എടുത്തതെന്ന് ഫാര്‍സ് ഫിലിം ഗ്രൂപ്പ് സിഇഒ അഹമ്മദ് ഗോല്‍ച്ചിന്‍ പറഞ്ഞിരുന്നു . നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീജിയം കമ്പനിയും സംയുക്തമായാണ് ചിത്രം സിംഗപ്പൂരില്‍ ചിത്രം തിയറ്റര്‍ റിലീസിന് എത്തിച്ചത്.

സിംഗപ്പൂരിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ ഗോള്‍ഡന്‍ വില്ലേജ് സിനിപ്ലെക്സുകളില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
സമീപകാല ഇന്ത്യന്‍ ഒടിടി റിലീസുകളിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’. 2013ല്‍ പുറത്തെത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗം ഫെബ്രുവരി 19നാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!