ഒ.ടി.ടി റിലീസിനെ വിമർശിച്ച് വിനയൻ

എത്രയൊക്കെ കാത്തിരിക്കേണ്ടിവന്നാലും പത്തൊൻപതാം നൂറ്റാണ്ട് തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്യൂവെന്ന് വീണ്ടും ഉറപ്പിച്ച് പറയുകയാണ് സംവിധായകൻ വിനയൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.

ചിത്രത്തിന്റെ ക്ളൈമാക്സ് രംഗങ്ങൾ ഇനിയും ചിത്രീകരിക്കാനുണ്ടെന്നും വ്യക്തമാക്കി. സിനിമയെ ഇത്രയും ജനകീയമാക്കിയ തിയേറ്ററുകളെ സിനിമാക്കാർ മറക്കരുതെന്നും ഓർമ്മിപ്പിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ട് ഇറങ്ങുന്നതോടെ ഇതിലെ നായകൻ സിജു വിൽസൺ മലയാളസിനിമയുടെ താരസിംഹാസനത്തിൽ എത്തുമെന്നും വിനയൻ മുമ്പ് പറഞ്ഞിരുന്നു. ചിത്രത്തിന് ഒരു മാസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!