കാമറയ്ക്ക് മുന്നിൽ വീണ്ടും സാമന്ത

വെബ് സീരീസായ ഫാമിലി മാൻ -2ന് ശേഷം വീണ്ടും കാമറയ്ക്ക് മുന്നിലെത്തുകയാണ് സാമന്ത . ദേവ്‌മോഹനും സാമന്തയും ജോടികളാകുന്ന ശാകുന്തളത്തിന്റെ പുതിയ ഷെഡ്യൂൂൾ കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും ജൂലായ് ആഴ്ചയേ സാമന്ത അഭിനയിച്ച് തുടങ്ങൂ.

മഹാകവി കാളിദാസൻ രചിച്ച സംസ്കൃത നാടകത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ശാകുന്തളം സംവിധാനം ചെയ്യുന്നത് ഗുണശേഖറാണ്.

ശാകുന്തളമല്ലാതെ വേറെ സിനിമകളൊന്നും സാമന്ത കമ്മിറ്റ് ചെയ്തിട്ടില്ല. ഫാമിലിമാൻ -2 തരംഗമായെങ്കിലും താരം അഭിനയരംഗത്ത് സജീവമാകാത്തതിന്റെ കാരണം തേടുകയാണ ഇപ്പോൾ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!