കൃതി സനോണിന്റെ മിമി ജൂലൈ 30 ന് റിലീസ് ചെയ്യും

കൃതി സനോണിന്റെ വരാനിരിക്കുന്ന മിമി എന്ന ചിത്രം ജൂലൈ 30 ന് റിലീസ് ചെയ്യും. ലക്ഷ്മൺ ഉട്ടേക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക ഒരു വാടക അമ്മയായി വേഷമിടുന്നു. ജൂലൈ 10 ശനിയാഴ്ചയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ റിലീസ് തീയതി പ്രഖ്യാപിച്ചത്. ജൂലൈ 30 ന് മിമി നെറ്റ്ഫ്ലിക്സ്, ജിയോ സിനിമ എന്നിവയിൽ പ്രദർശിപ്പിക്കും. കൃതിക്ക് പുറമെ മിമിയിൽ താരങ്ങളായ പങ്കജ് ത്രിപാഠി, സായ് തഹങ്കർ, സുപ്രിയ ത്രിപാഠി, മനോജ് പഹ്വ എന്നിവരും അഭിനയിക്കുന്നു.

മിമിയുടെ ട്രെയിലർ ജൂലൈ 13 ന് റിലീസ് ചെയ്യുമെന്ന് കൃതി സനോൺ പ്രഖ്യാപിച്ചു. കൃതി സനോന്റെ കഥാപാത്രമായ മിമിയുടെ ഗർഭാവസ്ഥയുടെ വിവിധ ഘട്ടങ്ങൾ ആണ് ടീസർ കാണിക്കുന്നുത്. വാടക അമ്മയെക്കുറിച്ചുള്ള പാരമ്പര്യേതര കഥയാണ് മിമി പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!