മരക്കാറിലെ പുതിയ പോസ്റ്റർ; മോഹൻലാലും പ്രണവും ഒരുമിച്ച് വീണ്ടും

 

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് മോഹൻലാല്‍ നായകനാകുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. സംവിധായകൻ പ്രിയദര്‍ശൻ ഒരുക്കുന്ന ചിത്രത്തിലെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ സിനിമയുടെ മറ്റൊരു പുതിയ പോസ്റ്റര്‍ പുറത്തു വന്നിരിക്കുകയാണ്. മോഹൻലാലും മകൻ പ്രണവ് മോഹൻലാലുമൊന്നിച്ചുള്ള പോസ്റ്ററാണ് പുറത്തുവന്നത്.Marakkar Arabikkatalinte Simham poster out

കുഞ്ഞാലി മരക്കാര്‍ നാലാമാനായിട്ടാണ് മോഹൻലാല്‍ അഭിനയിക്കുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലമാണ് പ്രണവ് മോഹൻലാലിന് ചിത്രത്തിലുള്ളത്. മധു, പ്രഭു, അർജുൻ തുടങ്ങി വമ്പൻ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!