സൂയിസൈഡ് സ്ക്വാഡ് ഓഗസ്റ്റ് ആറിന് തീയറ്ററിൽ പ്രദർശനത്തിന് എത്തും

ഡിസി കോമിക്സ് ടീം സൂയിസൈഡ് സ്ക്വാഡിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ദി സൂയിസൈഡ് സ്ക്വാഡ്. ഡിസി ഫിലിംസ്, അറ്റ്ലസ് എന്റർടൈൻമെന്റ്, ദി സഫ്രാൻ കമ്പനി എന്നിവർ  ചേർന്ന് നിർമ്മിച്ച് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് ആറിന് തീയറ്ററിൽ പ്രദർശനത്തിന് എത്തും . ഇത് സൂയിസൈഡ് സ്ക്വാഡിന്റെ (2016) തുടർച്ചയായിട്ടാണ് എത്തുന്നത് കൂടാതെ ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിലെ (ഡിസിഇയു) പത്താമത്തെ ചിത്രമാണ് ഇത്.

ജെയിംസ് ഗൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മാർഗോട്ട് റോബി, ഇഡ്രിസ് എൽബ, ജോൺ സീന, ജോയൽ കിന്നമാൻ, ജയ് കോർട്ട്നി, പീറ്റർ കപാൽഡി, ഡേവിഡ് ദാസ്ത്മാൽചിയൻ, ഡാനിയേല മെൽച്ചിയർ, മൈക്കൽ റൂക്കർ, ആലീസ് ബ്രാഗ, പീറ്റ് ഡേവിഡ്‌സൺ എന്നിവർ ആണ് പ്രധാന താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!