ആര്യ ചിത്രം സര്‍പ്പാട്ടയുടെ ട്രെയ്‌ലർ ജൂലൈ 13ന് റിലീസ് ചെയ്യും  

ആര്യയെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സർപ്പാട്ട. ആര്യ ബോക്‌സറായി എത്തുന്ന ചിത്രത്തിൻറെ ഛായാഗ്രഹകന്‍ മുരളി ജിയാണ്. ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ട്രെയ്‌ലർ ജൂലൈ 13ന് ഉച്ചക്ക് 12 മണിക്ക്റി ലീസ് ചെയ്യും

ദുഷാര വിജയൻ നായികയായി എത്തുന്ന ചിത്രത്തിൽ നടന്‍ സന്തോഷ് പ്രതാപും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആര്യയുടെ മുപ്പതാമത് ചിത്രമാണിത്. കെ 9 സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്.സുന്ദര്‍ സി സംവിധാനം നിർവഹിക്കുന്ന ‘അരണ്‍മനൈ 3’, വിശാലിനൊപ്പം എനിമി  തുടങ്ങിയവയാണ് ആര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!