സിനിമ സംഗീത സംവിധായകൻ മുരളി സിത്താര അന്തരിച്ചു

തിരുവനന്തപുരം: സിനിമ സംഗീത സംവിധായകൻ മുരളി സിത്താര അന്തരിച്ചു. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. 65 വയസായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് വട്ടിയൂർക്കാവ് തോപ്പുമുക്കിൽ ആമ്പാടിയിൽ അദ്ദേഹത്തിൻറെ മൃതദേഹം കണ്ടെത്തിയത്. മകൻ എത്തി അകത്തുനിന്നു പൂട്ടിയ മുറി തുറക്കാത്തതിനാൽ വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് മുരളി സിത്താര തൂങ്ങി നിൽക്കുന്നത് കണ്ടത്.

വട്ടിയൂർക്കാവ് പൊലീസ് സംഭവത്തിൽ കേസെടുത്തു. കോവിഡ് പരിശോധനയ്‌ക്ക് ശേഷം പോസ്റ്റ് മോർട്ടം കഴിഞ്ഞ് ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ : ശോഭനകുമാരി. മക്കൾ : മിഥുൻമുരളി (കീബോർഡ് പ്രോഗ്രാമർ ),വിപിൻ.മരുമകൾ നീതു.

മുരളി സിതാര ചലച്ചിത്രരംഗത്ത് പ്രവേശിച്ചത് 1987ൽ തീക്കാറ്റ് എന്ന ചിത്രത്തിൽ ‘ഒരുകോടിസ്വപ്നങ്ങളാൽ’ എന്ന ഗാനത്തിന് ഈണംപകർന്നുകൊണ്ടാണ്. ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്.

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!