മാലിക്കിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ആമസോൺ പ്രൈം വിഡിയോയിൽ ” മാലിക്ക് ” ഈ മാസം 15ന് റിലീസ് ചെയ്യും . ഫഹദിൻറെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമാണ് മാലിക്.

“തീരമേ ..” എന്നുതുടങ്ങുന്ന ഗാനത്തിൻറെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഗാനം ആലപിച്ചിരിക്കുന്നത് ചിത്രയും, സൂരജ്ഉം ചേർന്നാണ്.

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഏകദേശം 27 കോടി മുതൽമുടക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിർമാണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!