വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിലെ പ്രണവിൻറെ പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും

വിനീത്  ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക. ചിത്രത്തിലെ പ്രണവിൻറെ ക്യാരക്റ്റര്‍ പോസ്റ്റർഇന്ന് അദ്ദേഹത്തിൻറെ ജന്മദിനത്തിൽ റിലീസ് ചെയ്യും. ഇന്ന് രാവിലെ പത്ത് മണിക്കാണ് പോസ്റ്റർ റിലീസ് ചെയ്യുക.

ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. വിനീത് ശ്രീനിവാസനും, ഭാര്യ ദിവ്യയും പഠിച്ച കോളേജിൽ വച്ചാണ് ചിത്രത്തിന്റെ പകുതിയും ചിത്രീകരണം നടന്നത് എന്നാണ് റിപ്പോർട്ട്.

അജു വർഗ്ഗീസ് , വിജയരാഘവൻ ,അരുൺ കുര്യൻ ,ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വിശാഖ് സുബ്രമണ്യം നിർമ്മാണവും, നോബിൾ ബാബു തോമസ് സഹനിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രം മേരിലാൻഡ് സിനിമാസിൻറെ ബാനറിൽ ആണ് ഒരുങ്ങുന്നത്. .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!