സൗരവ് ഗാംഗുലി ബയോപിക് ഉടൻ : രൺബീർ കപൂർ ദാദയായി സ്‌ക്രീനിൽ എത്തിയേക്കും

സച്ചിൻ തെണ്ടുൽക്കർ, മഹേന്ദ്ര സിംഗ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്ക് ശേഷം സൗരവ് ഗാംഗുലിയുടെ ബയോപിക് അണിയറയിൽ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ ജീവിതം വലിയ സ്‌ക്രീനിൽ അവതരിപ്പിക്കപ്പെടും. മുൻ ക്രിക്കറ്റ് കളിക്കാരനും നിലവിലെ ക്രിക്കറ്റ് നിയന്ത്രണ ബോർഡ് പ്രസിഡന്റുമായ ഗാംഗുലി തൻറെ ബയോപിക്കിന് സമ്മതം മൂളിയെന്നാണ് റിപ്പോർട്ട്. 200 കോടി മുതൽ 250 കോടി രൂപ വരെയുള്ള ഒരു വലിയ ബജറ്റ് ചിത്രമായിരിക്കും ഇത്.

ചിത്രത്തിൽ ഗാംഗുലിയുടെ വേഷത്തിൽ രൺബീർ കപൂർ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ന്യൂസ് 18 ബംഗ്ലായ്ക്ക് നൽകിയ അഭിമുഖത്തിൽ സൗരവ് ഗാംഗുലി വാർത്ത സ്ഥിരീകരിച്ചു. “അതെ, ഞാൻ ബയോപിക് അംഗീകരിച്ചു. അത് ഹിന്ദിയിലായിരിക്കും, പക്ഷേ ഇപ്പോൾ സംവിധായകന്റെ പേര് വെളിപ്പെടുത്താൻ കഴിയില്ല. എല്ലാം അന്തിമമാക്കാൻ കുറച്ച് സമയമെടുക്കും” സൗരവ് പറഞ്ഞു.

ചിത്രത്തിന്റെ തിരക്കഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കെ, സൗരവ് ഗാംഗുലിയുടെ മുഴുവൻ യാത്രയും ചിത്രം പിടിച്ചെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഒരു യുവ ക്രിക്കറ്റ് കളിക്കാരനായിരുന്ന കാലം മുതൽ ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായി ലോർഡ്‌സിൽ നേടിയ ചരിത്രപരമായ വിജയവും ഒടുവിൽ ബിസിസിഐ പ്രസിഡന്റായതും വരെ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ ചിത്രം സൗരവ് ഗാംഗുലിയുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുമെന്നും റിപ്പോർട്ട് ഉണ്ട്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!