നടന്‍ ആദിത്യന്‍ ജയനെ അമ്പിളി ദേവിയുടെ പരാതിയിൽ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: നടന്‍ ആദിത്യന്‍ ജയനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകാരം ചവറ പോലീസാണ് ആദിത്യൻ്റ അറസ്റ്റ് രേഖപ്പെടുത്തിയത്. ഗാര്‍ഹിക പീഡന പരാതിയില്‍ ആയിരുന്നു അറസ്റ്റ്. പോലീസ് നടപടി ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ പരാതിയിലാണ് .

ആദിത്യന് ഹൈക്കോടതി നേരത്തെ കർശന ഉപാധികളോടെ അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ചവറ സ്റ്റേഷനിൽ ആദിത്യൻ ചൊവ്വാഴ്ച ഹാജരാകണമെന്നും അന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. കൂടാതെ ജാമ്യ ഉത്തരവിൽ ഹൈക്കോടതി അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകരുതെന്നും നിർദേശം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!