“ഉപകരണമല്ല, അതു വായിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്നത്..പ്രണവ് പഠിപ്പിച്ച പാഠം മറക്കാനാവില്ല” : അൽഫോൺസ് പുത്രൻ

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ പ്രണവ് മോഹന്‍ലാലിന് ജന്മദിനാശംസകൾ നേർന്ന് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ആദ്യമായി പ്രണവിനെ കണ്ടപ്പോൾ ഉള്ള അനുഭവം ആണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. വലിയൊരു പാഠം പ്രണവിൽ നിന്ന് പഠിച്ചെന്നും അൽഫോൺസ് പറയുന്നു.

ഒരു കമ്പിയില്ലാത്ത ഗിറ്റാറിനു പോലും സംഗീതം സൃഷ്ടിക്കാന്‍ കഴിയുമെന്നും ഉപകരണമല്ല, അതു വായിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്ന എന്ന പാഠം പ്രണവ് തന്നെ പഠിപ്പിച്ചെന്നും അൽഫോൺസ് ഫേസ്ബുക്കിലൂടെ പറഞ്ഞു. ഇന്നലെ ജന്മദിനമായിരുന്നു പ്രണവിന് നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയത്.

അല്‍ഫോന്‍സ് പുത്രൻറെ ഫേസ്ബുക് പോസ്റ്റ്:

ജന്മദിനാശംസകള്‍ പ്രണവ് മോഹന്‍ലാല്‍ ഈ വര്‍ഷവും വരും വര്‍ഷങ്ങളും മനോഹരവും സമൃദ്ധവുമാകട്ടെ! എന്റെ ഓഫിസില്‍ ഒരു ഗിറ്റാറുണ്ടായിരുന്നു. അതിന്റെ ഒരു കമ്പി പൊട്ടിയതുകൊണ്ട് ഞാനും സഹപ്രവര്‍ത്തകരും ആ ഗിറ്റാറിനെ മാറ്റി വച്ചിരിക്കുകയായിരുന്നു. ഒരിക്കല്‍ ഒരു സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യുന്നതിനായി പ്രണവിനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. സിജു വില്‍സണോ കൃഷ്ണ ശങ്കറോ ആണ് പ്രണവിനെ വിളിച്ചത്. അദ്ദേഹം ഓഫിസില്‍ വന്നു. ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ സംസാരിച്ചിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം ആ കമ്പി പൊട്ടിയ ഗിറ്റാറെടുത്ത് വായിക്കാന്‍ തുടങ്ങി. അതിഗംഭീരമായിരുന്നു ആ സംഗീതം.

ഒരു പാഠം അന്ന് എന്നെ അദ്ദേഹം പഠിപ്പിച്ചു. ഒരു കമ്പിയില്ലാത്ത ഗിറ്റാറിനു പോലും സംഗീതം സൃഷ്ടിക്കാന്‍ കഴിയും. ഉപകരണമല്ല, അതു വായിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്നത്. നന്ദി മോഹന്‍ലാല്‍ സര്‍, സുചിത്ര മാഡം… പ്രണവിനെപ്പോലെ മനോഹരമായ മനുഷ്യജീവനെ ഞങ്ങള്‍ക്കു നല്‍കിയതിന്!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!