ബ്രോ ഡാഡിയുടെ ചിത്രീകരണം നാളെ ആരംഭിക്കും

പ്രിഥ്വിരാജ് രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം നാളെ ഹൈദരാബാദിൽ ആരംഭിക്കും. സംസ്ഥാനസര്‍ക്കാര്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കാത്തതിനാല്‍ ആണ് കേരളത്തിന് പുറത്തേയ്ക്ക് ചിത്രീകരണം ഒരുങ്ങുന്നത്.

ചെന്നൈയിലും മുംബൈയിലുമായിരിക്കും ചിത്രത്തിന്റെ ഇന്‍ഡോര്‍ ചിത്രീകരണം. പൃഥ്വിയും ‘ബ്രോ ഡാഡി’യില്‍ അഭിനയിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.

സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത് ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ ഇവര്‍ ചേര്‍ന്നാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമിക്കുന്നത്. ലൂസിഫറിന് ശേഷം പ്രിത്വിയും മോഹൻലാലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!