കോളിവുഡില്‍ വമ്പൻ ഹിറ്റായിരുന്നു ‘കൈതി’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിൽ നായകനായത് കാർത്തി ആയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുകയാണ്.
തമിഴില്‍ കാര്‍ത്തി അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡ് റീമേക്കില്‍ അജയ് ദേവ്ഗണാണ് അവതരിപ്പിക്കുക.
അജയ് ദേവ്ഗണ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ‘അതെ, തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ഞാന്‍ ചെയ്യുന്നുണ്ട്. 2021 ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യും’, എന്നുമാണ് അജയ് ട്വിറ്ററില്‍ കുറിച്ചത്.