ഹൃദയം ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക് ഇന്ത്യ സ്വന്തമാക്കി

വിനീത്  ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക. പാട്ടിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൻറെ ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക് ഇന്ത്യ സ്വന്തമാക്കി.

ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. വിനീത് ശ്രീനിവാസനും, ഭാര്യ ദിവ്യയും പഠിച്ച കോളേജിൽ വച്ചാണ് ചിത്രത്തിന്റെ പകുതിയും ചിത്രീകരണം നടന്നത് എന്നാണ് റിപ്പോർട്ട്.

അജു വർഗ്ഗീസ് , വിജയരാഘവൻ ,അരുൺ കുര്യൻ ,ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വിശാഖ് സുബ്രമണ്യം നിർമ്മാണവും, നോബിൾ ബാബു തോമസ് സഹനിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രം മേരിലാൻഡ് സിനിമാസിൻറെ ബാനറിൽ ആണ് ഒരുങ്ങുന്നത്. .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!