ഇൻസ്റ്റാഗ്രാമിൽ രശ്മിക മന്ദണ്ണയ്ക്ക് 19 ദശലക്ഷം ഫോളോവേഴ്‌സ്

ഇൻസ്റ്റാഗ്രാമിൽ 19 ദശലക്ഷം ഫോളോവേഴ്‌സിലാണ് രശ്മിക മന്ദണ്ണ ഇപ്പോൾ എത്തി നിൽക്കുന്നത്. ആരാധകർക്കായി ഒരു പ്രത്യേക വീഡിയോ സന്ദേശം പങ്കിടാൻ അവർ ഇൻസ്റ്റാഗ്രാമിൽ എത്തുകയും ചെയ്തു. ഈ വർഷങ്ങളിലെല്ലാം നൽകിയ പിന്തുണയ്ക്ക് അവർ നന്ദി പറഞ്ഞു.

രശ്മിക അടുത്തിടെ മുംബൈയിൽ ഒരു പുതിയ വീട് വാങ്ങി മുംബൈയിലേക്ക് മാറിയിരുന്നു. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നനടിയുടെ ആദ്യ ചിത്രം മിഷൻ മജ്നു ആണ്. അതിന് ശേഷം അമിതാബ് ബച്ചനൊപ്പവും ഒരു ചിത്രം ഉണ്ട്.

സംവിധായകൻ ഭാഗ്യരാജ് കണ്ണന്റെ സുൽത്താനിലാണ് രശ്മിക മന്ദണ്ണ അവസാനമായി അഭിനയിച്ചത്. ബോളിവുഡ് അരങ്ങേറ്റ ചിത്രമായ മിഷൻ മജ്നുവിന്റെ ചിത്രീകരണത്തിലാണ് നടി ഇപ്പോൾ സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പം ആണ് അഭിനയിക്കുന്നത്. സുകുമാർ സംവിധാനം ചെയ്ത അല്ലു അർജുന്റെ പുഷ്പയുടെ ചിത്രീകരണം പുനരാരംഭിക്കാൻ രശ്മിക കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!