മികച്ച പ്രേക്ഷക സ്വീകാര്യത നേടി ‘ഭൂത്’ പ്രദർശനം തുടരുന്നു

 

കരൺ ജോഹർ നിർമ്മിക്കുന്ന ഏറ്റവും പുതിയ ഹൊറർ ചിത്രമാണ് ‘ഭൂത്’ . വിക്കി കൗശൽ ചിത്രത്തിൽ നായകനാകുന്നു. ഭാനുപ്രതാപ് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 21ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഭൂമി പട്‌നേക്കർ ആണ് ചിത്രത്തിലെ നായിക. പ്രശാന്ത് പിള്ള, രാം സമ്പത്ത്, തനിഷ് ബാഗ്ചി എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സിദ്ധാർഥ് കപൂറും, അശുതോഷും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ശ്രീ നാരായൺ സിംഗ് ആണ് ചിത്രത്തിൻറെ എഡിറ്റർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!