ദിയ കൃഷ്‍ണ തൻറെ പ്രണയം ആദ്യമായി വെളിപ്പെടുത്തി

നടന്‍ കൃഷ്‍ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരെല്ലാം സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരാണ്. ദിയ കൃഷ്‍ണ.ഇപ്പോൾ തൻറെ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ്.

ദിയയുടെ അടുത്ത സുഹൃത്ത് വൈഷ്‍ണവ് ഹരിചന്ദ്രനാണ് പ്രണയകഥയിലെ നായകന്‍. ‘എന്‍റെ സോള്‍മേറ്റ്’, ‘മേഡ് ഫോര്‍ ഈച്ച് അതര്‍’ എന്ന കുറിപ്പോടെ താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും നേരത്തെ പങ്കുവച്ചിട്ടുണ്ടെങ്കിലും പ്രണയം തുറന്ന് പറഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ ആദ്യമായാണ് പങ്കുവച്ചത്.

പ്രണയത്തെക്കുറിച്ച് ആദ്യം സൂചന നല്‍കിയത് വൈഷ്ണവ് ആണ്. ദിയയെ ടാഗ് ചെയ്‍ത പോസ്റ്റിനൊപ്പം വൈഷ്‍ണവ് കുറിച്ചത് “ഒരു കെട്ടുകഥ യാഥാര്‍ഥ്യമായതുപോലെ”, എന്നാണ് ഇതിനു മറുപടിയായി ‘ഐ ലവ് യൂ’ എന്ന് ദിയ കുറിച്ചതോടെയാണ് പ്രണാമം ആരാധകർ ഉറപ്പിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!