ആമസോൺ പ്രൈമിൽ സര്‍പ്പാട്ട റിലീസ് ചെയ്തു

ആര്യയെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സർപ്പാട്ട. ആര്യ ബോക്‌സറായി എത്തുന്ന ചിത്രത്തിൻറെ ഛായാഗ്രഹകന്‍ മുരളി ജിയാണ്. ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു.

ദുഷാര വിജയൻ നായികയായി എത്തുന്ന ചിത്രത്തിൽ നടന്‍ സന്തോഷ് പ്രതാപും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആര്യയുടെ മുപ്പതാമത് ചിത്രമാണിത്. കെ 9 സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ജൂലൈ 22ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. സുന്ദര്‍ സി സംവിധാനം നിർവഹിക്കുന്ന ‘അരമനൈ 3’, വിശാലിനൊപ്പം എനിമി  തുടങ്ങിയവയാണ് ആര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!