ബോളിവുഡ് ചിത്രം ‘ഷേർഷാ‘യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

 

ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം ‘ഷേർഷാ‘ ഓഗസ്റ്റിലെത്തും. ചിത്രം നേരിട്ട് ആമസോൺ പ്രൈമിൽ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും. ബോളിവുഡ് താരം സിദ്ധാർഥ് മൽഹോത്ര ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു

സിനിമ സംവിധാനം ചെയ്യുന്നത് വിഷ്‍ണുവര്‍ദ്ധൻ ആണ്. ബയോഗ്രാഫിക്കല്‍ ആക്ഷൻ വാര്‍ ചിത്രമായിട്ടാണ് ഷെര്‍ഷാ എത്തുക. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്ദീപ ശ്രീവാസ്‍തവയാണ്. കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രത്തിൽ ശിവ് പണ്ഡിറ്റ്, രാജ് അർജുൻ, പവൻ ചോപ്ര എന്നിവരാണ് മറ്റ് താരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!