മഹേഷ് നാരായണനെയും ഫഹദ് ഫാസിലിനെയും അഭിനന്ദിച്ച് കമൽ ഹാസൻ

ഉലകനായകൻ കമലഹാസനും സംവിധായകൻ ലോകേഷ് കനകരാജും. മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മാലിക്ക് സിനിമ കണ്ടു. ചിത്രം കണ്ട ശേഷം അദ്ദേഹം മഹേഷ് നാരായണനെയും ഫഹദ് ഫാസിലിനേയും കമൽ ഹാസൻ അഭിനന്ദിച്ചു. ഫഹദ് ഫാസിലിന്റെ അഭിനയം ഗംഭീരമാണെന്നും മാലിക്കിന്റെ മേക്കിങ്ങിനെയും സംവിധാന ശൈലിയെയും അദ്ദേഹം പ്രശംസിച്ചു.

സിനിമ തീയറ്ററിൽ ആണ് റിലീസ് ആയതെങ്കിൽ വലിയ ഓളം സൃഷ്ട്ടിക്കുമായിരുന്നുവെന്ന് ലോകേഷ് പറഞ്ഞു. ചെന്നൈയിൽ കമലഹാസന്റെ ഓഫിസിൽ വച്ചാണ് ചിത്രം കണ്ടത്. ലോകേഷ് ഒരുക്കുന്ന പുതിയ ചിത്രമായ വിക്രമിന് കമല്ഹാസനൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തുന്നു. വിജയ് സേതുപതിയും ചിത്രത്തിൽ ഉണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!