ഫോറൻസിക്കിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’. ജിയോ ബേബി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 12ന് പ്രദർശനത്തിന് എത്തും.
ടൊവിനോ തോമസ്, ഗോപി സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിതെന്നണ് ശ്രദ്ധേയം. സിനു സിദ്ധാർഥൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ഗോപി സുന്ദർ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.