ആര്യയെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സർപ്പാട്ട. ആര്യ ബോക്സറായി എത്തുന്ന ചിത്രത്തിൻറെ ഛായാഗ്രഹകന് മുരളി ജിയാണ്. ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. ആമസോൺ പ്രൈമിൽ റിലീസ് ആയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
ദുഷാര വിജയൻ നായികയായി എത്തുന്ന ചിത്രത്തിൽ നടന് സന്തോഷ് പ്രതാപും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആര്യയുടെ മുപ്പതാമത് ചിത്രമാണിത്. കെ 9 സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്.