വരലക്ഷ്മി ശരത്കുമാർ നായികയാകുന്നു; ‘വെൽവെറ്റ് നഗരം’ പുതിയ പോസ്റ്റർ പുറത്ത്

 

സംവിധായകൻ മനോജ്കുമാർ നടരാജൻ ഒരുക്കുന്ന ഏറ്റവും പുതിയ തമിഴ് ത്രില്ലർ ചിത്രമാണ് ‘വെൽവെറ്റ് നഗരം’. വരലക്ഷ്മി ശരത്കുമാറാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമാക്കി എത്തുന്നത്. ചിത്രം മാർച്ച് ആറിന് പ്രദർശനത്തിന് എത്തും.

അതേസമയം നേരത്തെ പുറത്തുവന്ന ചിത്രത്തിൻറെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്.

മേക്കേഴ്സ് സ്റ്റുഡിയോയുടെ ബാനറിൽ അരുൺ കാർത്തിക്ക് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകുന്നത് അച്ചു രാജമണിയാണ്. ഭഗത് കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!