പ്രഭാസ് പൂജ ഹെഗ്ഡെ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. ചിത്ര൦ 2022 ജനുവരി 14ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും/
പ്രണയത്തിന് മുൻതൂക്കം നൽകി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാകൃഷ്ണ കുമാര്‍ ആണ്. ബാഹുബലി, സാഹോ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രഭാസ് നായകനായി ഏതുനാണ് ചിത്രമാണിത്. വലിയ ബജറ്റിൽ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഒരേ സമയം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രീകരിക്കും. കൂടാതെ മലയാളം ഉൾപ്പടെയുള്ള ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുകയും ചെയ്യും. ഗോപി കൃഷ്ണ മൂവീസും, യു വി ക്രീയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത് .