നാടെങ്ങും ഹൗസ്ഫുൾ പ്രദർശനവുമായി ‘ഫോറൻസിക്’

 

ടൊവിനോ നായകനാകുന്ന നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം ‘ഫോറൻസിക്’ ആദ്യ റിലീസിൽ മികച്ച വിജയം നേടിയതിന് പിന്നാലെ എങ്ങും ഹൗസ്ഫുൾ പ്രദർശനവുമായി മുന്നേറുകയാണ്.

ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ക്രൈം തില്ലർ കഥ പറയുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക.

നഗരത്തില്‍ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ. ചിത്രത്തിൽ ‘സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍’ എന്ന ഫോറന്‍സിക് വിദഗ്ധനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!