നവരസയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നവരസ നെറ്റ്ഫ്ലിക്സിൽ ഓഗസ്റ്റ്റി ആറിന് റിലീസ്  ചെയ്യും.  ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി .  മണി രത്‌നവും ജയേന്ദ്ര പഞ്ചപകേശനും സംയുക്തമായിട്ടാണ്  നവരസ ഒരുക്കുന്നത്. ഒൻപത് ചെറുകഥകൾ ഉൾക്കൊള്ളുന്ന ചിത്രമാണ് നവരസ. ഇതിൽ പി സി ശ്രീറാം ഗൗതം മേനോന്റെ ഹ്രസ്വചിത്രത്തിൽ ആണ് പ്രവർത്തിക്കുന്നത്.

സൂര്യ, രേവതി, പ്രസന്ന, നിത്യ മേനെൻ, പാർവതി, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാർത്തിക്, പൂർണ, അശോക് സെൽവൻ, ഐശ്വര്യ രാജേഷ് തുടങ്ങിയവർ നവരാസയുടെ ഭാഗമാണ്. നവരസയിൽ നിന്നുള്ള വരുമാനം തമിഴ് ചലച്ചിത്രമേഖലയിലെ 10,000 തൊഴിലാളികളെ സഹായിക്കും. നവരസയ്ക്ക് എ ആർ റഹ്മാൻ, ഗിബ്രാൻ, ഡി ഇമ്മാൻ, അരുൾ ദേവ്, കാർത്തിക്, റോൺ ഈതൻ, ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ എന്നിവരുടെ സംഗീതവും സന്തോഷ് ശിവൻ, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ, അബിനന്ദൻ രാമാനുജം, ശ്രേയാസ് കൃഷ്ണൻ, ബാബു, വിരാജ് സിംഗ് എന്നിവരുടെ ഛായാഗ്രഹണവും ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!