ഒരു നിർമ്മാതാവെന്ന നിലയിൽ തന്റെ ആദ്യ ചിത്രം നിർമ്മിക്കാൻ ഒരുങ്ങുകയാണ് കുനാൽ കപൂർ. ഈയിടെ നടൻ തന്റെ പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നതായി പ്രഖ്യാപിക്കുകയും നിർമ്മാതാവെന്ന നിലയിൽ തന്റെ ആദ്യ സംരംഭത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ വിന്റർ ഒളിമ്പ്യൻ ശിവകേശവന്റെ കഥയാണ് കുനാൽ സ്ക്രീനിൽ എത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ എന്നാണ് ശിവൻ അറിയപ്പെടുന്നത്.
ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ഒരു അത്ഭുത കായികതാരമാണ്. ശിവ കേശവനിലേക്ക് തന്നെ ആകർഷിച്ചത് അദ്ദേഹം ഒളിമ്പിക്സിൽ ആറ് തവണ ഇന്ത്യയെ പ്രതിനിധീകരിച്ചു എന്നത് മാത്രമല്ല, ഇന്ത്യയുടെ ആത്മാവിനെക്കുറിച്ചും പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് നമുക്ക് നേടാനാകുന്ന അവിശ്വസനീയമായ കാര്യങ്ങളെക്കുറിച്ചുമുള്ള ഒരു കഥ കൂടിയായിരുന്നു കുനാൽ പറഞ്ഞു.