‘കോമളി’ക്ക് ശേഷം തമിഴ് സൂപ്പർ താരം ജയം രവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഭൂമി”. ചിത്രത്തിലെ പുതിയ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. യുവ ബോളിവുഡ് താരം നിധി അഗർവാൾ ആണ് ചിത്രത്തിൽ നായിക. ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ ലക്ഷ്മൺ ആണ്.
ചിത്രത്തിൽ ഒരു കർഷകൻ ആയിട്ടാണ് താരം വേഷമിടുന്നത്. ഹോം മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ജയം രവിയുടെ കരിയറിലെ ഇരുപത്തിയഞ്ചാമത്തെ ചിത്രവുമാണിത്.