സിനിമയിൽ 50 വർഷം പൂർത്തിയാക്കി മമ്മൂട്ടി

സിനിമയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കി മമ്മൂട്ടി. 1971 ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മമ്മൂട്ടി ഇന്ന് (ആഗസ്റ്റ് 6) സിനിമയിൽ 50 വർഷം പൂർത്തിയാക്കി. ഈ സന്തോഷകരമായ സന്ദർഭം ആഘോഷിക്കാൻ മോഹൻലാൽ ഉൾപ്പടെ നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി. 1980 ൽ റിലീസ് ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം.

“ഇന്ന്, എന്റെ സഹോദരന്‍ സിനിമാ മേഖലയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടുകയും അതിലേറെ കാര്യങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്തതില്‍ ഞാന്‍ അഭിമാനിക്കുന്നു. അഭിനന്ദനങ്ങള്‍ ഇച്ചാക്ക” എന്നാണ് മോഹൻലാൽ കുറിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!