കുരുതിയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

പൃഥ്വിരാജ്  നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുരുതി.  സിനിമയുടെ  പുതിയ പോസ്റ്റർ പുറത്തിറങ്ങി . മനു വാര്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുരളി ഗോപി, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിൻ, സാഗർ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.   U/A സെർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.

ചിത്രം ആമസോൺ പ്രൈമിൽ ഓണം റിലീസ് ആയി ഓഗസ്റ്റ് 11ന് റിലീസ് ചെയ്യും.  കൊല്ലും എന്ന വാക്ക്…കാക്കും എന്ന പ്രതിജ്ഞ’ എന്ന ശ്രദ്ധേയമായ ടാ​ഗ് ലൈനോടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!