മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്റെ ആദ്യ തമിഴ് പതിപ്പ് പോസ്റ്റര്‍ പുറത്തിറങ്ങി.
കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, മഞ്ജു വാര്യർ ന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം മരക്കാർ ആയി വേഷമിടുന്ന മോഹന്‍ലാലിന്റെ ചെറുപ്പ കാല കഥാപത്രമായി പ്രണവ് മോഹന്‍ലാലാണ് വേഷമിടുന്നത്.
അര്ജുന്, സുനില്‍ ഷെട്ടി, സംവിധായകന് ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്വന് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 100 കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച് 26ന് ചിത്രം റിലീസ് ചെയ്യും.