മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിൽ പൂജ ഹെഗ്ഡെ നായിക

 

തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു ത്രിവിക്രം ശ്രീനിവാസിനൊപ്പം #SSMB28 എന്ന പുതിയ ചിത്രത്തിനായി ഒന്നിക്കുന്നതായി നേരത്തെ റിപ്പോർട്ട് ഉണ്ടയായിരുന്നു. ഇന്നലെ മഹേഷ് ബാബുവിന്റെ ജന്മദിനത്തോടനുബന്ധിച്ച്, #SSMB28 ന്റെ നിർമ്മാതാക്കൾ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചു. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിലെ നായിക.

മഹേഷും പൂജയും ഒരുമിച്ച് പ്രവർത്തിച്ചത് വംശി പൈടിപ്പള്ളി സംവിധാനം ചെയ്ത മഹർഷി എന്ന ചിത്രത്തിൽ ആണ്. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്. അരവിന്ദ സമേത വീര രാഘവയ്ക്കായി ത്രിവിക്രം ശ്രീനിവാസ്, പൂജ ഹെഗ്‌ഡെ എന്നിവർ നേരത്തെ ഒന്നിച്ചിരുന്നു. തമൻ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!