കെസിബിസി ഇശോ സിനിമ വിവാദത്തിൽ പരോക്ഷ വിമർശനവുമായി രംഗത്ത്

കൊച്ചി: കെസിബിസി ഇശോ സിനിമ വിവാദത്തിൽ പരോക്ഷ വിമർശനവുമായി രംഗത്ത്. ക്രൈസ്തവ വിരുദ്ധ വികാരം കലാരംഗത്ത് കൂടുന്നുവെന്നും മത വികാരത്തെ ആവിഷ്കാര സ്വാതന്ത്ര്യം അംഗീകരിക്കുമ്പോൾ മുറിപ്പെടുത്തരുതെന്നും കെസിബിസി വിമര്‍ശിച്ചു. സിനിമ മേഖലയിൽ ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്ന പ്രവണത വർദ്ധിക്കുകയാണെന്നും അവർ പറഞ്ഞു.

സംസ്കാരമുള്ള സമൂഹത്തിന് വിശുദ്ധ ബിംബങ്ങളെയും ഒരു സമൂഹത്തിന്‍റെ മത വിശ്വാസങ്ങളെയും അവഹേളിക്കുന്നത് നല്ലതല്ല. ഉത്തരവാദിത്തപ്പെട്ടവർ ക്രൈസ്തവ സമൂഹത്തിന്‍റെ ആശങ്കകൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടിക്ക് ഇടപെടണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഈശോ’. ജയസൂര്യയെ നായകനായി എത്തുന്ന ചിത്രത്തിൻറെ പേരിനെച്ചൊല്ലിയാണ് പ്രശ്നങ്ങൾ. സിനിമയുടെ പേര് മാറ്റണമെന്നും അത് വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചഹും നിരവധിപേർ രംഗത്തെത്തിയിരുന്നു.

പേര് മട്ടൻ ഉദ്ദേശിക്കുന്നില്ലെന്നും സിനിമയിൽ വിശ്വാസവുമായി യത്തോടെയോ ബന്ധവുമില്ലെന്നും സിനിമയിലെ കഥാപാത്രത്തിൻറെ പേരാണ് ഈശോ എന്നും നാദിർഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!