2015ൽ യുവാക്കൾക്കിടയിൽ തരംഗമായി മാറിയ ‘ആട് ഒരു ഭീകരജീവി’ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമായ ‘ആട് 3’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ സംവിധായകനായ മിഥുൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ജയസൂര്യ, ധർമ്മജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, വിനീത് മോഹൻ, ഭഗത് മാനുവൽ, വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗവും വൻ ഹിറ്റായിരുന്നു.
ഫ്രൈഡേ ഫിലിം ഹൗസിനുവേണ്ടി വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. ആട് മൂന്നാം ഭാഗം ത്രീഡിയില്‍ ആയിരിക്കും എത്തുകയെന്നും സൂചനകളുണ്ട്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ‘ഷാജി പാപ്പാൻ’ എന്ന ജയസൂര്യ കഥാപാത്രം വൻ ജനശ്രദ്ധയാണ് നേടിയത്.