മലയാള ചിത്രം മിഷന്‍-സിയുടെ പുതിയ പോസ്റ്റർ കാണാം

വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി യുവ താരംഅപ്പാനി ശരത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ സി.സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.   ചിത്രം നേരിട്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു.

സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ നായിക മീനാക്ഷി ദിനേശാണ്. മേജര്‍ രവി, ജയകൃഷ്ണന്‍,കെെലാഷ്,ഋഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി ആണ് ചിത്രം നിർമിക്കുന്നത്. റോഡ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിൻറെ ട്രെയ്‌ലർ ഏറെ ശ്രദ്ധ നേടിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!