വെനത്തിൻറെ റിലീസ് തീയതി പുറത്തുവിട്ടു

അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് വെനോം: ലെറ്റ് ദേർ ബി കാർനേജ്.  ചിത്രം ഒക്ടോബർ 15ന് തീയറ്ററിൽ റിലീസ് ചെയ്യും. മാർവൽ കോമിക്സ് കഥാപാത്രമായ വെനത്തിൻറെ ആദ്യ ഭാഗത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

 

ടെൻസന്റ് പിക്‌ചേഴ്‌സുമായി ചേർന്ന് കൊളംബിയ പിക്‌ചേഴ്‌സ് നിർമ്മിച്ച ചിത്രത്തിൽ ടോം ഹാർഡി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആൻഡി സെർകിസ് ആണ്.മിഷല്ലെ വില്യംസ്, നയോമി ഹാരിസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ടോം ഹാർഡിയുടെ കഥയ്ക്ക് കെല്ലി മാർസെൽ തിരക്കഥ എഴുതുന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമായ കാർണേജിനെ അവതരിപ്പിക്കുന്നത് വൂഡി ഹാരെൽസൺ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!