തെന്നിന്ത്യൻ നടിയും സംവിധായകയുമായ സുഹാസിനിക്ക് കഴിഞ്ഞ ദിവസം 60 വയസ്സ് തികഞ്ഞു. ഈ അവസരത്തിൽ കുടുംബവും സുഹൃത്തുക്കളും സുഹാസിനിക്ക് ജന്മദിനാശംസകൾ നേർന്നു. ജന്മദിനത്തിൽ സര്‍പ്രൈസൊരുക്കിയിരിക്കുകയാണ് സുഹാസിനിയുടെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമായി ശോഭനയും ലിസിയും സുമലതയും ഖുശ്ബുവും.
സുഹാസിനി തന്റെ സോഷ്യൽ മീഡിയ വഴി ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങളും പങ്കുവച്ചു. അച്ഛൻ ചാരുഹാസനുമൊത്തുള്ള ചിത്രവും സഹോദരിമാരായ സുഭാഷിണി, നന്ദിനി എന്നിവരുമൊത്തുള്ള ചിത്രങ്ങളും അവർ പങ്കുവെച്ചു. കൂടാതെ ലിസി, പൂര്‍ണിമ, കമല്ഹാസന്, പ്രഭു, ശോഭന, ഖുശ്ബു, സുമലത ഇവരെല്ലാം ഹാസിനിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിരുന്നു. ഇവരുടെ ചിത്രങ്ങളും തരാം പങ്കുവച്ചു.