മമ്മൂട്ടിയും ,പാർവതി തിരുവോത്തും ഒന്നിക്കുന്ന ആദ്യ ചിത്രം പുഴുവിൻറെ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടി ,പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീന സംവിധാനം ചെയ്യുന്നാണ് ചിത്രമാണ് “പുഴു”. സിനിമയുടെ പൂജ ഇന്ന് എറണാകുളം ചോയിസ് സ്‍കൂളിൽ നടന്നു. ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ്.

വലിയ താരങ്ങൾ ആണ് ചിത്രത്തിന് പിന്നിൽ ഉള്ളത്. ഛായാഗ്രഹണം തേനി ഈശ്വറും ,എഡിറ്റിംഗ് ദീപു ജോസഫും ,സംഗീതം ജാക്സ് ബിജോയും ,സമീറാ സനീഷ് കോസ്റ്റുവും നിർവ്വഹിക്കുന്നു. ഹർഷദിന്റെതാണ് കഥ. ബാദുഷ എൻ.എം പ്രൊഡക്ഷൻ ഡിസൈനറാണ്. എസ്. ജോർജ്ജ് ആണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!