സിതാരക്കെതിരെ സൈബർ ആക്രമണം

സിത്താരയുടെ സാമൂഹ്യ മാധ്യമത്തിലൂടെ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി വൻ രീതിയിൽ സൈബർ ആക്രമണം താരം നേരിട്ടിരുന്നു. അഫ്ഗാനിസ്ഥാൻ വിഷയത്തിൽ താലിബാനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയായിരുന്നു ഇത്. രണ്ടു വ്യത്യസ്ത പോസ്റ്റുകളിൽ വന്ന് സൈബർ ആക്രമണത്തിൻ്റെ സ്ക്രീൻഷോട്ട് എടുത്ത് ആയിരുന്നു താരം പ്രതികരിച്ചത്. സിത്താരയുടെ പോസ്റ്റിലൂടെ.

ലക്ഷദ്വീപ് വിഷയത്തിലും, അഫ്ഗാൻ വിഷയത്തിലും പോസ്റ്റുകൾ ഇട്ടപ്പോൾ അതിനു താഴെ ഇതേ പേജിൽ വന്ന രണ്ട് കമൻറുകൾ ആണ്. ആഹാ.. ആ വാരിവിതറുന്ന വിയത്തിനും വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം! അക്കാര്യത്തിൽ എന്തൊരു ഒത്തൊരുമ! പേജുകളിൽ പോസ്റ്റ് ഇടുന്നത് എല്ലാം ശരിയാക്കി കളയാം എന്ന വിചാരത്തിൽ ഒന്നുമല്ല കൂട്ടുകാരെ! സത്യസന്ധമായി മനസ്സിൽ തോന്നുന്നത് കുറിച്ചിടുന്നു എന്ന് മാത്രം. അതിൽ രാജ്യവും, നിറവും, ജാതിയും, മതവും പക്ഷവും ഒന്നും നോക്കാറില്ല. മനസ്സിനെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂ.
നിങ്ങൾക്ക് ഇഷ്ടമുള്ളത് പറഞ്ഞാൽ നിങ്ങളുടെ സ്വന്തം. ഇഷ്ടമില്ലാത്തത് പറഞ്ഞാൽ ആ നിമിഷം ശത്രുതാ. ഇതെന്തുപാട്! കണ്ണും കാതും കൂടെ മനസ്സും തുറന്നു വെച്ചാലെ തിരിച്ചറിവിൻ്റെ വെളിച്ചം ഉള്ളിലേക്ക് വരികയുള്ളൂ. പരസ്പരം സമാധാനത്തോടെ സംവദിക്കാൻ എന്നാണ് നമ്മൾ പഠിക്കുക. സിത്താര പറയുന്നു. ഒട്ടേറെ വിമർശനങ്ങളാണ് താലിബാൻ വിഷയത്തിൽ സിത്താരയ്ക്ക് നേരെ ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!