സഹായിച്ചില്ല എന്നാദ്യം രൂക്ഷവിമർശനം, പിന്നീട് തിരുത്ത്,സുരേഷേട്ടൻ വികാരമാണെന്ന് പ്രേക്ഷകർ.

ജോമോൾ ജോസഫ് എന്ന യുവതിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇവർ ഒരു പോസ്റ്റ് ഇട്ടിരുന്നു. സുരേഷ് ഗോപിയെ വിമർശിച്ചുകൊണ്ട് ആയിരുന്നു ആ പോസ്റ്റ്. തങ്ങളുടെ ഒരു സുഹൃത്തിന് പഞ്ചാബിൽ വച്ച് അപകടം പറ്റിയെന്നും ആ വിവരം അറിയിച്ചിട്ടും അദ്ദേഹം സഹായിച്ചില്ല എന്നുമായിരുന്നു പരാതി. ഫോണിൽ കിട്ടാത്തതിനാൽ വാട്സാപ്പിൽ മെസ്സേജ് അയച്ചു. 10 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹം മെസ്സേജ് കാണുകയും ചെയ്തു. രണ്ടുദിവസം കഴിഞ്ഞിട്ടും മറുപടി ഉണ്ടായിരുന്നില്ല. അദ്ദേഹം ഒന്നും ചെയ്തില്ല എന്ന് കരുതിയാണ് ഇവർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.
എന്നാൽ സത്യാവസ്ഥ അതായിരുന്നില്ല. ഒരു വമ്പൻ ട്വിസ്റ്റ് ആയിരുന്നു അവിടെ നടന്നത്. വിവരം അറിഞ്ഞ ഉടനെ തന്നെ അദ്ദേഹം പഞ്ചാബിലെ ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നു. എംപിയുടെ ഔദ്യോഗികപദവി ഉപയോഗിച്ച് എല്ലാവിധ സഹായങ്ങളും അദ്ദേഹം ചെയ്തു. മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം ബില്ലിൽ വൻതുക ഇളവ് വരുത്തിക്കുകയും ചെയ്തു. അപകടം പറ്റിയ വ്യക്തിക്ക് കുഴപ്പമൊന്നുമില്ല എന്നും സുഖമായിരിക്കുന്നു എന്നടക്കമുള്ള വിവരങ്ങൾ ഹോസ്പിറ്റൽ അധികൃതർ അദ്ദേഹത്തിന് പേഴ്സണൽ ഇ മെയിൽ ചെയ്തു കൊടുക്കുകയും ചെയ്തു. എന്നാൽ ജോമോൾ ജോസഫ് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഇത് അറിയാതെയാണ് ഇവർ വിമർശിച്ചത്.പിന്നീട് സത്യമറിഞ്ഞു പഴയ പോസ്റ്റ് പിൻവലിക്കുകയും പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. അഭിപ്രായം തിരുത്തിയില്ലെങ്കിൽ നീതി കേടാകും എന്ന മുഖവുരയോടെയാണ് അവർ പുതിയ പോസ്റ്റ് ഇട്ടത്. വിശദമായി തന്നെയാണ് ഇവർ പോസ്റ്റ് ഇട്ടിട്ടുള്ളത്. കേവലം നന്ദി വാക്കുകൾ സുരേഷ് ഗോപിയുടെ ഇടപെടലിന് ചെറുതാക്കി കാണിക്കുന്നില്ല. അദ്ദേഹത്തെ ഞങ്ങൾ മനസ്സോടെ ചേർക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!