ഓണം, മാവേലി, പൂക്കളം, മതേതരത്വം, ഇതിലൊക്കെ വിശ്വാസമുള്ളവര്‍ക്ക് ഓണാശംസകള്‍, അല്ലാത്തവര്‍ക്ക്..:

വേറിട്ട രീതിയില്‍ ഓണാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ജൂഡ് ആന്തണി. ”ഓണം. മാവേലി. പൂക്കളം. മതേതരത്വം. ഇതിലൊക്കെ വിശ്വാസമുള്ളവര്‍ക്ക് ഓണാശംസകള്‍. അല്ലാത്തവര്‍ക്ക് സ്‌നേഹം നിറഞ്ഞ ഗെറ്റ് വെല്‍ സൂണ്‍ ആശംസകള്‍” എന്നാണ് ജൂഡ് ആന്തണി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അഫ്ഗാന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ജൂഡ് രംഗത്തെത്തിയിരുന്നു. ഇതോടെ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ”താലിബാനെയും സങ്കികളെയും ഒരു പോലെ എതിര്‍ക്കുന്ന താങ്കളെ പിന്തുണയ്ക്കുന്നു”, ”പണ്ടൊക്കെ ഓണാശംസകള്‍ മത്രമായിരുന്നു….ഇപ്പൊ കൂട്ടത്തില്‍ ഇങ്ങനെ അധികം എഴുതേണ്ട ഗതികേട്…” എന്നിങ്ങനെയാണ് ചില കമന്റുകള്‍.

അടുത്ത ഓണത്തിന് തിയേറ്ററില്‍ കാണാം എന്നും ചിലര്‍ കമന്റു ചെയ്യുന്നുണ്ട്. സാറാസ് ആണ് ജൂഡ് ആന്തണിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. അന്ന ബെന്നും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ജൂലൈ 5ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസായത്. മാതൃത്വം ഇഷ്ടപ്പെടാത്ത നായികയെ കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമയം, അഫ്ഗാന്‍ വിഷയത്തില്‍ മുഖം മൂടി അണിഞ്ഞ വര്‍ഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാല്‍ ഒരു പരിധി വരെ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാം. അത് സിനിമയില്‍ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും എന്നാണ് ജൂഡ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!