സ്ത്രീതാരങ്ങൾക് തുല്യപദവി ഉണ്ടോ എന്ന രഞ്ജി പണിക്കർ

മലയാള സിനിമാ വ്യവസായത്തില്‍ നിന്ന് നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ അധികം ഉണ്ടാകാത്തതിന്റ കാരണം പറഞ്ഞ് തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍. പുരുഷതാരങ്ങളെ ആശ്രയിച്ച് നിലനിന്നുപോരുന്ന ഒരു വലിയ ഇന്‍ഡസ്ട്രിയാണ് മോളിവുഡെന്നും നായകന്‍മാര്‍ക്ക് തുല്യമായ താരപദവി സ്ത്രീകള്‍ക്കുണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്നും അദ്ദേഹം പറയുന്നു.

‘ബോക്സോഫീസിനെ മുന്നില്‍ കണ്ടുണ്ടാക്കുന്ന സിനിമകളില്‍ താരപദവി വലിയ മാര്‍ക്കറ്റിംഗ് ഘടകമാണ്. നായകന്‍മാരുടെ താരപദവിയും കച്ചവടസാധ്യതകളുമാണ് ഒരു വലിയ പരിധിവരെ സിനിമയുടെ തിയേറ്റര്‍ വിജയത്തെയും വില്‍പ്പനയേയും സഹായിക്കുന്നത്.

നായകന്മാര്‍ക്ക് തുല്യമായ താരപദവി സ്ത്രീതാരങ്ങള്‍ക്ക് ഉണ്ടോ എന്നത് ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട ചോദ്യമാണ്. പുരുഷതാരങ്ങളെ ആശ്രയിച്ച് നിലനിന്നുപോരുന്ന ഒരു വലിയ ഇന്‍ഡസ്ട്രിയാണ് സിനിമ. രഞ്ജി പണിക്കർ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!