ഷാരൂഖ് ഖാന്റെ മകള്‍ സുഹാന സിനിമയിലേക്ക്

നാളുകളായി ആരാധകര്‍ കാത്തിരുന്നൊരു അരങ്ങേറ്റമായിരുന്നു ഷാരൂ ഖാന്റെ മകള്‍ സുഹാന ഖാന്റേത്. ഇന്നല്ലെങ്കില്‍ നാളെ സുഹാന സിനിമയിലേക്ക് എത്തുമെന്ന് ഉറപ്പായിരുന്നു. അഭിനയവും സിനിമയുമൊക്കെയായിരുന്നു സുഹാന പഠിച്ചിരുന്നത്. പഠനത്തിന്റെ ഭാഗമായി ചെയ്ത നാടകങ്ങളും ഷോര്‍ട്ട് ഫിലിമുമെല്ലാം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ബോളിവുഡിലെ ഏറ്റവും വിലയ താരത്തിന്റെ മകളുടെ അരങ്ങേറ്റത്തിന് ആരാകും വഴിയൊരുക്കുക എന്നത് മാത്രമായിരുന്നു അറിയാനുണ്ടായിരുന്നത്

ഇപ്പോഴിതാ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡിലെ ഹിറ്റ് മേക്കറായ സോയ അക്തറുടെ ചിത്രത്തിലൂടെയായിരിക്കും സുഹാനയുടെ അരങ്ങേറ്റം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിങ്ക് വില്ലയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആര്‍ച്ചി കോമിക്‌സിനെ ആസ്പദമാക്കി സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും സുഹാനയുടെ അരങ്ങേറ്റമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിന്ദഗി ന മിലേഗി ദൊബാര, ഗലി ബോയ് തുടങ്ങിയ ഹിറ്റുകളൊരുക്കിയ സംവിധായകയാണ് സോയ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!