ആരുമറിയാതെ നിശ്ചയം നടത്തി വിക്കിയും കത്രീനയും.

ബോളിവുഡിലെ യുവനടന്‍ വിക്കി കൗശലും കത്രിന കൈഫും ആരുമറിയാതെ വിവാഹനിശ്ചയം നടത്തിയതായി റിപ്പോർട് . ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ നാളിതുവരെ വിക്കിയും കത്രീനയും തങ്ങള്‍ക്കിടയില്‍ പ്രണയമുണ്ടെന്നോ ഇല്ലെന്നോ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് ഓരോരുത്തരും കഥകള്‍ സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പ്രണയ വിവാഹത്തിന് വഴി മാറുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രുവരും മോതിരം കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറുന്നത്. അതേസമയം റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള യാതൊരു സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല.

R

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!