അമിതാഭ് ബച്ചന്റെ റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്ത് കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ്

അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ പിടിച്ചെടുത്തു. നികുതി അടയ്ക്കാത്തതിനാലാണ് കാര്‍ പിടിച്ചെടുത്തത്. കര്‍ണാടക മോട്ടോര്‍വാഹന വകുപ്പാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തത്. 2019 ലാണ് ഈ കാര്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.

എന്നാല്‍ ഈ കാര്‍ ബെംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!